1
ബാങ്കിൻ്റെ തണ്ണീർപന്തൽ ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപന്തൽ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിലും ഇടക്കൊച്ചി സെന്റ് ലോറൻസ് യു.പി സ്കൂളിനു സമീപമുള്ള ബാങ്കിന്റെ സൗത്ത് ബ്രാഞ്ചിലുമാണ് തണ്ണീർപന്തലുകൾ. ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് , ഡയറക്ടർമാരായ ജസ്റ്റിൻ കവലക്കൽ, അഗസ്റ്റിൻ ജോസഫ്, ടി.ആർ. ജോസഫ് , കർമ്മിലി ആന്റണി എന്നിവർ പങ്കെടുത്തു. കനത്ത വേനലിൽ നിന്നും ആശ്വാസമേകാൻ കുടിവെള്ളം, സംഭാരം. തണ്ണിമത്തൻ എന്നിവ ഇവിടെ നിന്നും നൽകുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു.