
അങ്കമാലി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും എൻ.എസ്.എസ് സെല്ലും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനച്ചടങ്ങ് നടന്നു. ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് , കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി.ദീപക് എന്നിവർ സംയുക്തമായി താക്കോൽ കൈമാറി. ഡി പോളിന്റെ എൻ.എസ്.എസ് യൂണിറ്റുകളിലെ സന്നദ്ധപ്രവർത്തകരാണ് സ്നേഹവീട് പൂർത്തിയാക്കിയത്. പ്രോഗ്രാം ഓഫീസർമാരായ അശ്വിൻ മാത്യു, അഞ്ജു വി. നായർ എന്നിവർ പ്രോജക്ടിന്റെ പൂർത്തീകരണത്തിനു നേതൃത്വം നൽകി. ഡിസ്റ്റിലെ തന്നെ അർഹനായ വിദ്യാർത്ഥിക്കാണ് ഭവനം നിർമ്മിച്ചു നൽകിയതെന്ന് അധികൃതർ അറിയിച്ചു. .