
കൊച്ചി: കടമത്ത് ദ്വീപ് സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ ടി.പി. യൂസുഫ് (49) ലക്ഷദ്വീപിൽ എൻ.ഡി.എ പിന്തുണയ്ക്കുന്ന എൻ.സി.പി (അജിത് പവാർ) സ്ഥാനാർത്ഥി. സുന്നി കൂട്ടായ്മയായ ജംഇയ്യത്തു ശുബാനുസുന്നിയ്യയുടെ സ്ഥാപകനേതാവും സജീവ പ്രവർത്തകനും പള്ളി ഖാസിയുമാണ്. നാമനിർദ്ദേശപത്രിക ഇന്നു നൽകും. തിരുവത്തപ്പുര അഹമ്മദ് കോയയുടെയും ബമ്പത്തബീയുടെയും മകനാണ്. ഭാര്യ: ഹഫ്സബി. മക്കൾ: അബ്ദുൾ ആദിൽ, അൽഫിയ ഷിഫ, ആഫിഫ ഷിഫ, അൽഫ ഷിഫ.