 
തൃപ്പൂണിത്തുറ: പാവംകുളങ്ങര ഗ്രീൻ നഗർ റെസിഡന്റ്‌സ് അസോസിയേഷനും വൈരേലിൽ ഗ്യാസ് ഏജൻസിയും ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി പാചകവാതകത്തിന്റെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
മനോജ് പി. ഡേവിഡ്, രൂപേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്തവർക്ക് വൈരേലിൽ ഗ്യാസ് ഏജൻസി രണ്ടു ലക്ഷം രൂപയുടെ ആക്‌സിഡന്റ് പോളിസി നല്കി. അസോ. പ്രസിഡന്റ് സി.എസ്.മോഹൻ, സെക്രട്ടറി എൻ.കെ. ഗോപി, ജോ. സെക്രട്ടറി കെ. വി. പ്രമോദ്, രക്ഷാധികാരി ഡോ. ഇ.ആർ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.