കൊച്ചി : എറണാകുളം ഗവ. എൽ.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി കോൺവൊക്കേഷൻ നടത്തി. 35 വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ഇതാദ്യമായാണ് സ്‌കൂളിൽ കോൺവൊക്കേഷനെന്ന് പ്രധാനാദ്ധ്യാപകൻ സാബു ജേക്കബ് പറഞ്ഞു. വിരമിക്കുന്ന അദ്ധ്യാപിക വി.സി. ബജിനിക്ക് യാത്രയയപ്പ് നൽകി. മഹാരാജാസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. സുമി ജോയി ഒലിയപ്പുറം, പി.ടി.എ പ്രസിഡന്റ് ലിബിൻ കെ. തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിജു പണിക്കർ, പി.എൻ. സിജു എന്നിവർ പങ്കെടുത്തു.