mes

പെരുമ്പാവൂർ: പി.ടി.എ അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെ മാറമ്പിള്ളിഎം.ഇ.എസ് കോളേജിൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷററുമായ ടി.എം.സക്കീർ ഹുസൈൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്‌, പി.ടി. എ സെക്രട്ടറി ഡോ. സാം കൊല്ലന്നൂർ, സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ ഇബ്രാഹിം സലിം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഹനീഫ കെ. ജി., എന്നിവർ സംസാരിച്ചു. കോളേജ് ക്യാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് സ്റ്റേഷൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉപയോഗിക്കാം.