dalit

പെരുമ്പാവൂർ: ആർ.എൽ . വി.രാമകൃഷണനെതിരെ വർഗീയ അധിക്ഷേപം നടത്തിയ സത്യഭാമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് വിമേഷ് വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എ.സി ചന്ദ്രൻ, പി.സി. ശിവൻ , ബിനോയ്അരിയ്ക്കൽ, , സി.കെ. കുമാരൻ, പി.പി. ശിവരാജൻ എന്നിവർ സംസാരിച്ചു.