പെരുമ്പാവൂർ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ചും പ്രതിഷേധ യോഗവും നടത്തി. സി.പി. എം ജില്ലാ കമ്മിറ്റി അംഗം കെ. എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് അദ്ധ്യക്ഷനായി. ഹാഷിം തങ്ങൾ, പുഷ്പദാസ്, എൻ.സി മോഹനൻ, കെ.കെ അഷറഫ്, ശാരദ മോഹൻ പി. കെ. സോമൻ, എൻ.ടി. കുര്യാച്ചൻ, വർഗീസ് മൂലൻ , രമേശ് ചന്ദ്, പോൾവർഗീസ് എന്നിവർ സംസാരിച്ചു