 
കുറുപ്പംപടി: കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ 28-മത് പദ്ധതിയായ കുടുക്കയുടെ ഉദ്ഘാടനം കോളേജ് മാനേജർ ബേബി കിളിയായത്തും 29-മത് പദ്ധതിയായ "കറിക്കൂട്ട് " സെന്റ്. മേരിസ് ട്രസ്റ്റ് സെക്രട്ടറി ബിബിൻ എം കുര്യാക്കോസും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസിൻ്റെ അധ്യക്ഷത യിൽ നടന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ജോർജ് പി ചെറിയാൻ എപ് എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ :എൽദോസ് കെ. ജോയി എന്നിവർ ഫ സംസാരിച്ചു., അഡ്വ. ബി. രഘുകുമാർ നയിച്ച ലീഗൽ അവയർനെസ്സ് ക്ലാസും നടന്നു.