ring
ഊരിയെടുത്ത മോതിരവുമായി അമാന ഫയർഫോഴ്സ് ടീമിനൊപ്പം

കോലഞ്ചേരി: കൈവിരലിൽ കുടുങ്ങി വില്ലനാകുന്ന മോതിരങ്ങളെ ആശുപത്രികളും കൈവിടുമ്പോൾ ഫയർഫോഴ്സിന്റെ കൈയി​ൽ കൈവിരലും മോതിരവും ഭദ്രം. പ്രതിദിനം ഇത്തരത്തിൽ രണ്ടും മൂന്നും കേസുകളാണ് ഫയർഫോഴ്സ് ടീമുകൾ കൈകാര്യം ചെയ്യുന്നത്. ചെങ്ങര തണ്ടക്കാല നൗഷാദിന്റെ ഏഴു വയസുകാരി അമാന ഫാത്തിമയുടെ മോതിരമാണ് കഴിഞ്ഞ ദിവസം പട്ടിമറ്റം ഫയർഫോഴ്സ് ടീം അംഗങ്ങളായ പി.ആർ. ഉണ്ണികൃഷ്ണനും കെ.യു. റെജുവും ചേർന്ന് ഊരിയെടുത്തത്. പരീക്ഷയ്ക്ക് പോകേണ്ട സമയത്താണ് മകളുടെ കൈവിരൽ നീരു വിങ്ങി മോതിരം കുടുങ്ങിയത്. വീട്ടുകാർ ഊരിയെടുക്കാൻ ശ്രമിച്ചതോടെ ഊരാക്കുടുക്കായി. ഉടൻ ആശുപത്രിയിലെത്തിയെങ്കിലും അവർ കൈയൊഴിഞ്ഞതോടെയാണ് ഫയർ ഫോഴ്സ് സഹായം തേടിയത്.
മോതിരം മുറിച്ചു മാറ്റാതെ ട്വയിൻ നൂൽ ടെക്നിക്കിലാണ് ഊരിയെടുക്കുന്നത്.