നെടുമ്പാശേരി: വിശ്വകർമ്മജർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും വിവിധ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ജനമുന്നേറ്റ യാത്രക്ക് അത്താണിയിൽ സ്വീകരണം നൽകി. ആലുവ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മനോഹരൻ മൂലേത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.വി. വേലായുധൻ, അഡ്വ. കെ.ജി. ബിജോയ്, വി. ആർ. ഷാജി. മധുസൂദനൻ, രവി പരിപ്പിൽ എന്നിവർ സംസാരിച്ചു.