മൂവാറ്റുപുഴ : അഭിഭാഷകനായ ജോയ്സ് ജോർജ്ജ് കട്ടപ്പന ബാർ അസോസിയേഷനിലെത്തി സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പര്യടന വിശേഷങ്ങങ്ങൾ പങ്കുവയ്ക്കുകയും വോട്ടഭ്യർത്ഥന നടത്തുകയും ചെയ്തു. അവരോടൊപ്പം ഉച്ചയൂണും കഴിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 7.30 ന് പാമ്പാടുംപാറ കേരള കാർഷിക സർവകലാശാല ഏലം ഗവേഷണകേന്ദ്രം സന്ദർശിച്ചാണ് ജോയ്സ് പര്യടനം ആരംഭിച്ചത്. ജീവനക്കാർ മാലയിട്ടും പൊന്നാടയണിയിച്ചുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ജീവനക്കാരുമായി സംസാരിച്ച സ്ഥാനാർഥി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് കൽക്കൂന്തൽ, താന്നിമൂട്, പാമ്പാടുംപാറ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും ജോയ്സ് ജോർജ് പങ്കെടുത്ത് സംസാരിച്ചു.
ജോയ്സ് ജോർജ് ഇന്ന് മൂവാറ്റുപുഴ
മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് എൽ. ഡി .എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ ഇന്ന് ( ബുധനാഴ്ച) രാവിലെ 7 ന് കാലാമ്പൂർ ആട് മാർക്കറ്റ്, 7.30 ന് പേഴക്കാപ്പിള്ളി ,8.30 മുങ്ങാംകുന്ന് ജംഗ്ഷൻ, 8.45 വടക്കൻ പാലക്കുഴ, 9 സെൻട്രൽ പാലക്കുഴ,9.30 മാറിക, 9.45 ആരക്കുഴ ഗവ: ഐ.റ്റി-ഐ, 10.15 ആരക്കുഴ ,10.45 കണ്ണങ്ങാടി, 11 പെരിങ്ങഴ, 11.30 പേട്ട , 11.45 മാറാടി മനച്ചിരപ്പടി , ഉച്ചകഴിഞ്ഞ് 3.30 കാവക്കാട് , 3.45 പേര മംഗലം, 4 കുളങ്ങാട്ടുപാറ , 4.30 കലൂർ കവല എന്നിവിടങ്ങലിലെ പര്യടനത്തിനുശേഷം വൈകിട്ട് ന് 5 കടവുർ ലക്ഷം വീട് കോളനിയിൽ കുടുംബ സംഗമം, 5.45ന് തൊണ്ണുറാം കോളനിയിൽ കുടുംബയോഗം, 6ന് കല്ലൂർക്കാട് ലക്ഷം വീട് കോളനി യോഗം 7ന് ആറുർ കോളനി കുടുംബയോഗം എന്നിവ നടക്കുമെന്ന് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എൽദോ എബ്രഹാം അറിയിച്ചു.