പള്ളുരുത്തി: യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇടക്കൊച്ചി മണ്ഡലം കൺവെൻഷൻ നടന്നു. ഇടക്കൊച്ചി വലിയകുളം കുട്ടികൃഷ്ണൻ വൈദ്യർ സ്ക്വയറിൽ നടന്ന പരിപാടി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി. തമ്പി സുബഹ്മണ്യം, എൻ.പി. മുരളീധരൻ, എൻ.ആർ. ശ്രീകുമാർ, വിവേക് ഹരിദാസ്, പി. രാജേഷ്, ജീജ ടെൻസൺ, വിൻസി ഫ്രാൻസിസ്, ജോൺ റിബല്ലോ, കെ. ജെ.റോബർട്ട്, കെ.എസ്. അമ്മിണിക്കുട്ടൻ, അഡ്വ. കെ.പി. ശ്യാം, ഹസീന നജീബ്, രാജി രാജൻ എന്നിവർ പങ്കെടുത്തു.