photo
ചെറുവൈപ്പ് ചെമ്പൂഴി ധർമ്മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് അയ്യമ്പിള്ളി സത്യപാലൻ തന്ത്രി കൊടികയറ്റുന്നു

വൈപ്പിൻ : ചെറുവൈപ്പ് വിജ്ഞാനദായിനി സഭ ചെമ്പൂഴി ധർമ്മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് അയ്യമ്പിള്ളി സത്യപാലൻ തന്ത്രിയുടെയും സനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടികയറ്റി. 31ന് ആറാട്ടോടെ സമാപിക്കും. 27 ന് വൈകീട്ട് 5.30 ന് സംഗീതാർച്ചന. 6.45ന് വടക്കുംഭാഗം താലം. രാത്രി 8ന് കുറത്തിയാട്ടം. 28 ന് വൈകീട്ട് 5.30 ന് സോപാനസംഗീതം. രാത്രി 8 ന് ഓട്ടൻതുള്ളൽ. 29 ന് രാത്രി 7ന് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ. 30ന് വൈകീട്ട് 6.45ന് കിഴക്കുംഭാഗം താലം. 7ന് തിരുവാതിര. കൈകൊട്ടിക്കളി. 8ന് നൃത്തനൃത്ത്യങ്ങൾ. 31ന് രാവിലെ 8.30ന് കാഴ്ചശ്രീബലി. വൈകീട്ട് 4ന് പകൽപൂരം. രാത്രി 11ന് ആറാട്ട് എഴുന്നള്ളിപ്പ്.