udf
തിരഞ്ഞെടുപ്പ് കൺവെൻഷൻ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.എം. വീരാക്കുട്ടി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹനീഫകുഴുപ്പിള്ളി, സി.പി. ജോയ്, എൻ .വി.സി അഹമ്മദ്, കെ.വി. എൽദോ, എം.പി. രാജൻ, എം.ടി. ജോയ്, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, ടി.എ. ഇബ്രാഹിം, കെ.എം. പരീത് പിള്ള, എ.പി. കുഞ്ഞ് മുഹമ്മദ്, കെ.ജി. മന്മഥൻ, ബാബു സെയ്താലി, ജോളി ബേബി, പരീത് മാസ്​റ്റർ, ഷെഫീഖ് കുമ്മനോട് എന്നിവർ സംസാരിച്ചു.