
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡിസ് ആനുവൽ എക്‌സിബിഷൻ കാലടി മുഖ്യ ക്യാമ്പസിലെ കനകധാര മ്യൂസിയത്തിൽ ആരംഭിച്ചു. മൾട്ടികൾച്ചറൽ കോൺഫ്‌ലുവൻസസ് : ദി റിവർ പെരിയാർ എന്നതാണ് എക്‌സിബിഷന്റെ പ്രമേയം. രജിസ്ട്രാർ ഡോ. ഉണ്ണിക്കൃഷ്ണൻ പി. എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. മ്യൂസിയോളജി വിഭാഗം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. എൻ. ജെ. ഫ്രാൻസിസ്, സ്റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ ഡോ. ലൂക്കോസ് ജോർജ്, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, അസിസ്റ്റന്റ് രജിസ്ട്രാർ എച്ച്. മുഹമ്മദ് ഹാരിസ് എന്നിവർ പ്രസംഗിച്ചു. മാർച്ച് 27ന് എക്‌സിബിഷൻ അവസാനിക്കും.
.