
കൊച്ചി: യു.കെയിൽ കെയർ അസിസ്റ്റന്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തമ്മനം സ്വദേശി ടിനോയ് തോമസ്(39), ഭാര്യ രൂപ റേച്ചൽ എബ്രഹാം(34) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. തമ്മനത്തെ പ്രതികളുടെ വി സെർവ് എഡ്യൂ അബ്രോഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിരവധി പേരിൽ നിന്നായി 50,000 രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റി വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.