
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡും (എംഎഫ്എൽ) രാജ്യത്തെ മുൻനിര എൻ.ബി.എഫ്.സികളിലൊന്നായ മുത്തൂറ്റ് ഫിൻകോർപ്പും ചേർന്ന് വനിത സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിന് മുത്തൂറ്റ് ഫിൻകോർപ്പ് സൂപ്പർ വുമൺ കാമ്പയിൻ നടത്തുന്നു.
അർഹരായ മൂന്ന് വനിതാ സംരംഭകരെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഈ കാമ്പയിൻ ജൂണിൽ സമാപിക്കും. അവരുടെ പ്രചോദനാത്മകമായ കഥകൾ പങ്കുവെക്കുന്നതിനൊപ്പം ഈ സൂപ്പർ വനിതകളെ പ്രത്യേകം ആദരിക്കാനും മുത്തൂറ്റ് ഫിൻകോർപ്പ് ലക്ഷ്യമിടുന്നു. പ്രചാരണത്തിന്റെ ഭാഗമായി എം.എഫ്.എല്ലിന്റെ വനിതാ ഉപഭോക്താക്കളെ സോഷ്യൽ മീഡിയ പേജുകളിൽ ഫീച്ചർ ചെയ്യും.