kklm
നിർമ്മാണ തൊഴിലാളി സംഘം പിറവം മേഖല സമ്മേളനം ബി എം എസ് എറണാകുളം ജില്ലാ വൈസ്പ്രസിഡന്റ്‌ എച്ച്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു. .

കൂത്താട്ടുകുളം:എറണാകുളം ജില്ലാ നിർമ്മാണ തൊഴിലാളി സംഘം (ബി.എം.എസ്)പിറവം മേഖല സമ്മേളനം കൂത്താട്ടുകുളത്ത് നടന്നു.
അനീഷ് തങ്കപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനം ബി. എം. എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച്. വിനോദ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് പിറവം മേഖല സെക്രട്ടറി ശ്രീജിത്ത്‌ നാരായണൻ ഭാരവാഹി പ്രഖ്യാപനം നടത്തി. യോഗത്തിൽ രഞ്ജിത് വിജയൻ, പി.ആ‌ർ. അജേഷ് എന്നിവർ പങ്കെടുത്തു. പിറവം മേഖല ഭാരവാഹികൾ ആയി പ്രസിഡന്റ്‌ കെ. ഒ.പത്രോസ്,​ വൈസ് പ്രസിഡന്റ്‌ കെ. പി.ജിൻസ്, സെക്രട്ടറിയായി വി. എം.റെജി,​ ജോയിന്റ് സെക്രട്ടറി എം. കെ.സുധൻ, ട്രഷറർ അനീഷ് തങ്കപ്പൻ എന്നിവരെ തെരഞ്ഞെടുത്തു.