kklm
കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

കൂത്താട്ടുകുളം: നെല്ല്യക്കാട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി.
തന്ത്രി മുഖ്യൻ പുലിയന്നൂർ ശശിനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൊടിയേറ്റ്. പുലിയന്നൂർ രാഹുൽ നാരായണൻ നമ്പൂതിരിപ്പാട് സഹകാർമ്മികത്വം വഹിച്ചു. ഇന്ന് 11.30 ന് ഉത്സവബലി ദർശനവും നാളെ 9.30 ന് ഭാഗവത പാരായണം തുടർന്ന് യജ്ഞസമർപ്പണവും നടക്കും. വൈകിട്ട് 7.30 ന് കഥകളി.
ശനിയാഴ്ച രാവിലെ 8.30 ന് കാഴ്ച ശീവേലി പഞ്ചാരിമേളം അവതരണം നെല്യക്കാട്ട് കുടുംബാംഗങ്ങൾ. വൈകിട്ട് അഞ്ചിന് തളിക്കുന്ന് മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. തുടർന്ന് താലപ്പൊലി എതിരേൽപ്പ് .രാത്രി എട്ടിന് പള്ളിവേട്ട. സംഗീത സദസ്സ്.
ഞായറാഴ്ച രാവിലെ 7ന് നാരായണീയ പാരായണം കിഴകൊമ്പ് ശ്രീലക്ഷ്മി നാരായണീയ പാരായണ സംഘം. വൈകിട്ട് 5.30 ന് ആറാട്ട് . ഏഴിന് ആറാട്ടെതിരേൽപ്പ്, 8.30 ന് സുകന്യ രമേഷിന്റെ നൃത്തനൃത്യങ്ങൾ. രാത്രി 10 ന് വലിയഗുരുതി.