h

ചോറ്റാനിക്കര : കോട്ടയം പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകളും ചുമരെഴുത്തും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വൈക്കം, ഇരുമ്പുഴിക്കര, ചെമ്മനത്തുകര, അരയങ്കാവ് തുടങ്ങിയ മേഖലകളിലാണ് പോസ്റ്ററുകൾ കീറി നിലയിലും ചുമ രെഴുത്തുകളിൽ ചാണകവും കരിഓയിലു തേച്ച് വികൃതമാക്കിയ രീതിയിലും കാണപ്പെട്ടത്. തുഷാർ പ്രചാരണ രംഗത്ത് മുന്നേറുന്നതിന്റെ അസഹിഷ്ണുതയും വിജയ സാദ്ധ്യതയേറുന്നത് ചിലരെ ഭയപ്പെടുത്തുന്നതെന്ന് ബി.ഡി.ജെ.എസ് ജില്ലാ

പ്രസിഡന്റ് എം.പി. സെൻ പറഞ്ഞു. പോസ്റ്ററുകൾ നശിപ്പിച്ചവർക്ക് എതിരെ അധികൃതർ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു