dhanapalan

കൊച്ചി: ഡി.എ നിഷേധിക്കുന്നതിനെതിരെ എല്ലാ വിദ്യാലയങ്ങളിലും കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. കൃത്യമായ നയങ്ങളില്ലാതെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വൈപ്പിൻ ഉപജില്ലയിലെ കുഴിപ്പിള്ളി സെന്റ് അഗസ്റ്റ്യൻ എച്ച്. എസിൽ ജില്ലാതല ഉദ്ഘാടനം മുൻ എം.പി കെ. പി. ധനപാലൻ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ് , ട്രഷറർ ഷൈനി ബെന്നി, പി.എ. സുനിത, കെ. മിനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.