കൊച്ചി: ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന് കൊടിയേറി ഏപ്രിൽ 10ന് സമാപിക്കും.
ഇന്ന് വൈകിട്ട് 7.30 ന് ഇരട്ട തീയ്യാട്ട്, തുടർന്ന് നാട്ടരങ്ങിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്‌കാരം

29 വൈകിട്ട് 7ന് ന്‌സാന്ദ്രലയം

30ന് വൈകിട്ട് 7 ന് എൻ.എസ്.എസ്. ആദരം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. രാത്രി 9.30 ന് മുടിയേറ്റ്

31 ന് 7 പി.എം തിരുവാതിര കളിയും സംഗീത കച്ചേരിയും.

ഏപ്രിൽ 1ന് വൈകിട്ട് 7ന്‌ കൈകൊട്ടി കളിയും നാടൻ പാട്ടും

2ന് വൈകിട്ട് 7ന് ബാലഗോകുല സന്ധ്യയും ഡാൻസും

3ന് 7 മുതൽ തിരുവാതിര കളി

4ന് വൈകിട്ട് 7ന് ബാലെ, 5 ന് വൈകിട്ട് 7ന് സ്വരലയ യുടെ ഡാൻസ്, 6 ന് ദേവി കലാക്ഷേത്രയുടെ നൃത്തം, 7ന് വൈകിട്ട് ഭാവയാമിയുടെ വീണക്കച്ചേരി, 8ന് ഭരതനാട്യം, 9ന് വൈകിട്ട് 7ന് സ്മൃതിലയം സംഗീത സന്ധ്യ,10ന് രാവിലെ 10ന് ഗാനാഞ്ജലി, വൈകിട്ട് 7ന് സ്വരസുധ പകൽപൂരം, മറ്റൂർ വേണമാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, തുടർന്ന് പടയണി.

7, 8, 9, 10 തീയതികളിൽ വിവിധ ദേശക്കാരുടെ താലം എഴുന്നള്ളിപ്പ്, 9,10 തീയതികളിൽ പ്രസാദ ഊട്ടും 6 ന് തന്ത്രി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചാന്താട്ടവും നടക്കുമെന്ന് സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു. മാർച്ച് 8 ന് ആരംഭിച്ച ഇരട്ട തീയ്യാട്ട് ഏപ്രിൽ 9 വരെ തുടരും.