കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ വിശുദ്ധ വാരാചരണത്തിന്റെ ഒരുക്കങ്ങൾ ഫാ.ആന്റണി വാലുങ്കലിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഇന്ന് പെസഹാ വ്യാഴാഴ്ച ദിനത്തിൽ വൈകിട്ട് അഞ്ചിന് തിരുവത്താഴ പൂജ, പാദക്ഷാളനകർമ്മം, ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ.ജോബ് വാഴക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം, തുടർന്ന് ആരാധന എന്നിവ നടക്കും.
നാളെ ദുഃഖവെള്ളി ദിനത്തിൽ രാവിലെ ആറിന് പരിഹാര പ്രദക്ഷിണം ബസിലിക്കയിൽ നിന്ന് പുറപ്പെടും. വൈകിട്ട് 4.30ന് പീഡാനുഭവ വായന, വചനപ്രഘോഷണം ഫാ. മനു കുറ്റിക്കൽ, വിശ്വാസികളുടെ പ്രാർത്ഥന, കുരിശാരാധന, പാസ്‌ക് തിരുക്കർമം, നഗരി കാണിക്കൽ പ്രദക്ഷിണം. തുടർന്ന് കെ.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിൽ ദീപ കാഴ്ച്ചകളോടെ ജാഗരണ പ്രാർത്ഥനയും പുത്തൻപാന പാരായണവും നടത്തും.
30ന് വലിയ ശനി ദിനത്തിൽ വല്ലാർപാടം, പനമ്പുകാട് ദേവാലയങ്ങളിൽ രാത്രി 11ന് തീയും ജലവും ആശീർവദിക്കൽ, പെസഹ പ്രഘോഷണം, ഉയിർപ്പ്, ജ്ഞാനസ്നാന വൃതനവീകരണം, പ്രദക്ഷിണം, 31 ഈസ്റ്റർ ദിനത്തിൽ വല്ലാർപാടം ബസിലിക്കയിൽ രാവിലെ 7നും 9.30 നും വൈകിട്ട് 5.30നും ദിവ്യബലി.