nss-camp

കൊച്ചി: എം.ജി സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെ നേതൃത്വത്തിൽ സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികളിൽ നിന്നായി രൂപീകരിച്ച ദുരന്തനിവാരണ സേനയുടെ പരിശീലന ക്യാമ്പ് നടന്നു. ഭാരത മാതാ കോളേജ് മാനേജർ ഡോ. എബ്രഹാം ഓലിയപുറത്ത് ഉദ്ഘാടനം ചെയ്തു. 22 കോളേജുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. എം.ജി സർവകലാശാല എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഭാരത മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. ജോൺസൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസ് പനക്കളം, ഡോ. സി. റിന്റു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.