മൂവാറ്റുപുഴ: വിദ്യാർത്ഥികളിൽ ഗവേഷണ അഭിരുചി വളർത്താൻ നിർമ്മല കോളേജ് ഹിന്ദി വിഭാഗം ശില്പശാല നടത്തി. കുസാറ്റ് ഹിന്ദി വിഭാഗം അസോ. പ്രൊഫസർ ഡോ. എ.കെ. ബിന്ദു നേതൃത്വം നൽകി. പ്രിൻസിപ്പൽ പ്രാഫ. ഡോ. കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. ജൂലിയ ഇമ്മാനുവൽ, വെസ് പ്രിൻസിപ്പൽ പ്രൊഫ. എ.ജെ. ഇമ്മാനുവൽ, റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജി. സുജിത എന്നിവർ പ്രസംഗിച്ചു.