പറവൂർ: ഹോട്ടലിലെത്തിയ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്ത ഹോട്ടൽ ജീവനക്കാരെ മൂന്നംഗസംഘം മർദ്ദിച്ചു. പള്ളിത്താഴത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പറവൂർ സഹകരണ കോളേജിലെ വിദ്യാർത്ഥിനികളോടാണ് കാറിലെത്തിയ സംഘം മോശമായി പെരുമാറിയത്. വിദ്യാർത്ഥിനികൾ പരാതി പറഞ്ഞതോടെയാണ് ഹോട്ടൽ ജീവനക്കാർ ഇവരെ ചോദ്യം ചെയ്തത്. പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൂടുതൽ വിദ്യാർത്ഥികൾ സ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി. പൊലീസെത്തി അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കാറ്ററിംഗ് സ്ഥാപനം നടത്തുന്നവരാണ് ഇവർ.