അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ മുഴുവൻ ബിരുദ കോഴ്സുകൾക്കും നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസം സിവിൽ എൻജിനിയറിംഗ് കോഴ്സിന് കൂടി അംഗീകാരം ലഭിച്ചതോടെയാണ് ഇത്. ഫിസാറ്റിലെ മുഴുവൻ പ്രവർത്തനങ്ങളും മികച്ചതെന്ന് കണ്ടെത്തി നാഷണൽ അസെസ്‌മെൻറ് ആൻഡ് അക്രഡിറ്റേഷൻ കമ്മിറ്റി (നാക് ) നേരത്തെ കോളേജിന് എ പ്ലസ് ഗ്രേഡ് നൽകിയിരുന്നു. കോളേജിനെ ഓട്ടോണോമസ് പദവിയിലേക്കും തുടർന്ന് യൂണിവേഴ്സിറ്റി പദവിയിലേക്കും ഉയർത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് കോളേജ് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു.