
തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ ഭാരവാഹികളായി പോളി വർഗീസ് (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ, വി.പി. സതീശൻ, രാമചന്ദ്രൻ മുല്ലപ്പള്ളി, എം.മോഹനൻ (വൈസ് പ്രസിഡന്റുമാർ), ജി.ചന്ദ്രമോഹനൻ (മേഖലസെക്രട്ടറി), വിശ്വംഭരൻ, വാസുദേവൻ, എൻ. ശശിധരൻ, സ്മിത സുനിൽ (ജോയിന്റ് സെക്രട്ടറിമാർ), ജി.ടി.പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എ. ഉണ്ണിത്താനെ മുഖ്യ രക്ഷാധികാരിയായും ദിവ്യ എം. മേനോനെ വനിതാ കമ്മിറ്റി പ്രസിഡന്റായും തിരഞ്ഞെടുത്തു. സീനിയർ വൈസ് പ്രസിഡന്റ് പി.പത്മരാജൻ ഉദ്ഘാടനം ചെയ്തു. എഡ്രാക്ക് മേഖലാ വൈസ് പ്രസിഡന്റ് അബ്ദുൽഗഫൂർ അദ്ധ്യക്ഷനായി.