അങ്കമാലി: തനത് ഫണ്ട് ട്രഷറികളിലേയ്ക്ക് മാറ്റാനുള്ള സർക്കാർ നിർദ്ദേശം അങ്കമാലി നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് യു.ഡിഎഫ് നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ എന്നിവർ അറിയിച്ചു. അർഹമായ പദ്ധതിവിഹിതം തുക ഏകപക്ഷീയമായി വെട്ടിക്കുറച്ചും സമയബന്ധിതമായി നൽകാതെയും പദ്ധതി നിർവ്വഹണം താറുമാക്കിയ കേരളസർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്ഫണ്ട് കയ്യിട്ട് വാരാൻ ശ്രമിക്കുന്നത് അപലപനീയമാണ്. കോൺഗ്രസ് ഭരണസമിതികൾ നേതൃത്വം ചെയ്യുന്ന അങ്കമാലി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കാലടി, മലയാറ്റൂർ, തുറവൂർ, മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ്, എന്നീ ഗ്രാമപഞ്ചായത്തുകളും തനത് ഫണ്ട് ട്രഷറിയിലേയ്ക്ക് മാറ്റില്ലെന്നും നേതാക്കൾ അറിയിച്ചു.