
പള്ളുരുത്തി: മലയാള നാടക രംഗത്തെ അതുല്യ പ്രതിഭയായ കെ. എം. ധർമമന്റെ നാടക ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കെ. ജെ. ലീനസ് സ്ക്രിപ്റ്റ് തയ്യാറാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. ജോൺസൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ഐ.ടി. സ്മാരക ലോക നാടകവേദി പ്രസിഡന്റ് സി. ജെ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കെ. പി.എ. സി ബിയാട്രീസ്, വി.എ. ശ്രീജിത്ത്, മിന രാജ്, ജോർജ് കിളിയാറ, ശിവജി ഇടകൊച്ചി എന്നിവർ സംസാരിച്ചു. നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി.