snm-training-college
മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് കലാലയദിന ആഘോഷം നടിയും നാടക പ്രവർത്തകയുമായ കബനി സൈറ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ കലാലയദിനം ആഘോഷിച്ചു. നടിയും നാടക പ്രവർത്തകയുമായ കബനി സൈറ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ ആഷ്ലി ജോയ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന കോളേജ് ലൈബ്രേറിയൻ കെ.വി. വിനോദിന് യാത്രയയപ്പ് നൽകി. അക്കാദമിക മികവും, കലോത്സവത്തിൽ മികച്ച പ്രകടനവും നടത്തിയ വിദ്യാർത്ഥികൾക്ക് എന്റോവ്മെന്റും പുരസ്കാരവും സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ, സെക്രട്ടറി ഡി. സുനിൽകുമാർ, കോളേജ് മാനേജർ ഡി. മധു, വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർപേഴ്സൺ സെയിൻ സി. ജോണി. മാഗസിൻ എഡിറ്റർ നീരജ പ്രേംനാഥ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.ആർ. പ്രകാശൻ, എം.എഡ്. വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻനായർ, കോളേജ് സ്റ്റുഡന്റ് യൂണിയൻ സ്റ്റാഫ് സെക്രട്ടറി ഡോ. കെ.എസ്. കൃഷ്ണകുമാർ, യൂണിയൻ അംഗം കെ.വി. കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക പരിപാടികൾ നടന്നു.