
പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളുകളിൽ നിന്ന് വിരമിച്ച 12 അദ്ധ്യാപകർക്കും ജീവനക്കാരനും യാത്ര അയപ്പു ചടങ്ങും ആദരവും നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ.വി. സരസൻ അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ റാം മോഹൻ പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എ.കെ. സന്തോഷ് വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.കെ.ജി. മുരളീധരൻ., കെ. ശശിധരൻ, പി.കെ. ബാബു, സി. പി.കിഷോർ, കെ.ആർ. വിദ്യാനാഥ് , പി.ബി. സുജിത്ത്, പ്രധാന അദ്ധ്യാപകരായ ബിജു ഈപ്പൻ ,എസ്.ആർ. ശ്രീദേവി, കെ.കെ. സീമ, സി.രത്നകല , ബിന്ദു രാഘവൻ തുടങ്ങിയവർ സംസാരിച്ചു