snvhss
പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ ഹരിതഗൃഹ പദ്ധതിയിൽ മരത്തൈകളുടെ വിതരണോദ്ഘാടനം പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു നിർവഹിക്കുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ ഹരിതഗൃഹ പദ്ധതിക്ക് തുടക്കം. വനം വകുപ്പിന്റെ സഹകരണത്തോടെ ഫോറസ്ട്രി ക്ളബ് സ്കൂൾ നഴ്സറിയിൽ വിത്തുപാകി മുളപ്പിച്ച മരത്തൈകൾ വിതരണം ചെയ്തു. മരത്തൈകൾ കുട്ടികൾക്ക് വീടുകളിൽ നട്ടുവളർത്തും. വിതരണോദ്ഘാടനം പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഗ്രീൻ കോർപ്സ് ജില്ലാ കോ ഓഡിനേറ്റർ ഡോ. പി.സി. മധു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, വി.പി. അനൂപ്, ഡി. ബാബു, ടി.ആർ. ബിന്നി തുടങ്ങിയവർ പങ്കെടുത്തു.