aaaaaaa
ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന് ചെറായി വടക്കേ ചേരുവാരം ആദരാജ്ഞ ലികള്‍ അര്‍പ്പിക്കുന്നു.


വൈപ്പിൻ : കഴിഞ്ഞ ദിവസം ചരിഞ്ഞ ഗജരാജൻ മംഗലാംകുന്ന് അയ്യപ്പന് ചെറായിയിലെ ആരാധകർ സ്മരണാജ്ഞലി അർപ്പിച്ചു. ചെറായി ശ്രീ ഗൗരീശ്വരക്ഷേത്ര മൈതാനത്തിന് മുന്നിൽ അയ്യപ്പന്റെ കൂറ്റൻ ചിത്രം സ്ഥാപിച്ച് പുഷ്പഹാരം അർപ്പിച്ച് പ്രാർത്ഥന നടത്തിയാണ് സ്മരണാജ്ഞലി അർപ്പിച്ചത്.

ചെറായിക്ക് ഏറെ പരിചിതനാണ് അയ്യപ്പൻ. 2009 മുതൽ 2014 വരെ ചെറായി പൂരത്തിന് തിടമ്പേറ്റാനുള്ള തലപ്പൊക്ക മത്സരത്തിൽ പങ്കെടുത്ത് 2012, 2013, 2014 വർഷത്തിൽ വിജയം വരിച്ച് പൂരനായകനായി തിടമ്പേറ്റിയിട്ടുണ്ട്. വടക്കേചേരുവാരമായിരുന്നു അയ്യപ്പനെ നിയോഗിച്ചിരുന്നത്.

വടക്കേ ചേരുവാരം സംഘടിപ്പിച്ച സ്മരണാജ്ഞലിക്ക് പ്രസിഡന്റ് ഒ. സി. ഷൈജു , സെക്രട്ടറി കെ. എസ് സുകുമാർ, വിജ്ഞാന വർദ്ധിനി സഭ ട്രഷറർ ബെൻസീർ കെ. രാജ് എന്നിവർ നേതൃത്വം നൽകി.