തോപ്പുംപടി: ലോക നാടക ദിന സാംസ്കാരിക സമ്മേളനം സതീഷ് സംഘമിത്ര ഉദ്ഘാടനം ചെയ്തു. സി.എ.ജോൺസൻ, ജോൺ ഫെർണാണ്ടസ്,ഡോ. ദേവി മേനോൻ, കെ. പി.എ.സി. ബിയാട്രീസ്, അമ്മിണി ഏണസ്റ്റ്, ഷീബ ലാൽ, ജോർജ് കിളിയാറ, പീറ്റർ നെലാസ് കോ,, മീന രാജ് എന്നിവർ സംബന്ധിച്ചു. എഡ്‌ഡി മാസ്റ്റർ അവാർഡ് - പൗളി വൽസൻ,​ ഐ.ടി. ജോസഫ് അവാർഡ് - മീന രാജ്, ട്രീസ ഗ്ലാഡിസ് അവാർഡ് - സി.കെ.ബാലകൃഷ്ണൻ, കെ.ഇ. ജോൺ കണ്ണേത്ത് അവാർഡ് - കെ. എ. ഈശി, കെ.ജെ.ജോൺ ബോസ്കോ അവാർഡ് - സെൽവരാജ് എന്നിവർക്ക് നൽകി. കെ.എഫ്. ക്ലീറ്റസ് സ്വാഗതവും സി.എസ്.ജോസഫ് നന്ദിയും പറഞ്ഞു.