മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ: സംഗീത വിശ്വനാഥൻ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പര്യടനം മടക്കത്താനം വാണർകാവിൽ നിന്ന് ആരംഭിച്ചു . തലമറ്റം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. വാഴക്കുളം വ്യാപാരഭവനിൽ മർച്ചന്റ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, വാഴക്കുളം യൂണിറ്റ് പ്രസിഡന്റ് ഷിജു സെബാസ്റ്റ്യൻ, ട്രഷറർ ടോമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വാഴക്കുളം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വികാരി റവ: ഫാദർ ജോസഫ് കുഴികണ്ണിയെ
സന്ദർശിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കര കോളനിയിൽ വീടുകൾ സന്ദർശിച്ചതിനുശേഷം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ഇ .വി .നാരായണനെ വസതി സന്ദർശിച്ചു. മൂവാറ്റുപുഴ അഹമ്മദീയ ജമാഅത്ത് ഇമാം ഉസ്താദ് മുഹമ്മദ് റാഫിയെ സന്ദർശിച്ചതിനു ശേഷം വെള്ളൂർകുന്നത്ത് രാഷ്ട്രീയ സ്വയംസേവക സംഘം മൂവാറ്റുപുഴ സംഘ ജില്ലാ കാര്യാലയത്തിൽ എത്തി. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ അദ്ധ്യാപകരെയും ജീവനക്കാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിലെത്തി പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ
മലയിൽ നാരായണൻ തുടങ്ങിയവരെ കണ്ട് നേരിട്ട് വോട്ട് അഭ്യർത്ഥിച്ചു . ബി.ജെ.പി മധ്യ മേഖല പ്രസിഡന്റ് എൻ. ഹരി, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സജീവ് , ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ.ടി. നടരാജൻ ജനറൽ സെക്രട്ടറി രതീഷ് വരകുമലയിൽ എന്നിവരോടൊപ്പമായിരുന്നു സംഗീത വിശ്വനാഥിന്റെ പര്യടനം.