001

കാക്കനാട്: ലോക നാടക ദിനത്തോടനുബന്ധിച്ച് ആക്ട് കേരള നാടക കലാകാരന്മാരെ ആദരിച്ചു. ചലച്ചിത്ര സീരിയൽ നടി നിഷാ സാരംഗ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പൊതു പ്രവർത്തകൻ അബ്ദുൽ കലാം ആസാദ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ജലീൽ താനത്ത്, സെക്രട്ടറി ശിവദാസ് വൈക്കം, കെ.എസ്. ഷേർലി, ഷാജു കുളത്തുവയൽ എന്നിവർ സംസാരിച്ചു.

നാടക കലാകാരന്മാരായ ഷാജി കരിപ്പായി, ബാബു തമ്മനം, സജി കൈതാരം, തമ്മനം ഗോപി, മഞ്ഞപ്ര ദേവസി, പറവൂർ വാസന്തി എന്നിവരെയാണ് വേദിയിൽ ആദരിച്ചത്. ആക്ട് കേരള കലാകാരന്മാർ അവതരിപ്പിച്ച നാടകഗാനങ്ങളും നൃത്താവിഷ്കാരവും അരങ്ങേറി.