കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം തമ്മാനിമറ്റം ശാഖ വാർഷികം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, കെ.കെ. അനിൽ, ശാഖ പ്രസിഡന്റ് എൻ.കെ. ശശി, സെക്രട്ടറി രാജൻ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഷൈജ റെജി, യൂണിയൻ കമ്മിറ്റി അംഗം ടി.പി. സജീവൻ, വനിത സംഘം യൂണിയൻ കമ്മിറ്റി അംഗം ശാന്തി വിജയൻ എന്നിവർ സംസാരിച്ചു.