1

തോപ്പുംപടി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ. ഡി. കാർഡ് വിതരണവും സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും നടത്തി. ചടങ്ങിൽ സംസ്ഥാന ജില്ലാ നേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും ക്രിക്കറ്റ് താരങ്ങൾക്കും ആദരവ് നൽകി. ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂബർട്ട് ആന്റണി, വി.ഡി. ആന്റണി,സജി മാർവൽ, എം. ആർ. എൻ. പണിക്കർ, എ.എ.രജീഷ്, എൽദോ ജോസഫ്, മിനോഷ് ജോസഫ് എന്നിവർ സംസാരിച്ചു.