മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലുൾപ്പെടെ മൂന്നിടത്ത് പുല്ലിന് തീപിടിത്തം. മൂന്നാം വാർഡിലെ ചന്തപ്പാറയിൽ പാണ്ടൻകുഴിയിൽ മറിയാമ്മയുടെ 22 സന്റ് സ്ഥലത്തുള്ള പുല്ലിനും നാലാം വാർഡിൽ അസീസ് കോ ട്ടമുറിക്കലിന്റെ വീടിന് സമീപത്തെ പറമ്പിലെ പുല്ലിനും കുറ്റിചെടികൾക്കും മൂവാറ്റുപുഴ മുനിസിപ്പാലിറ്റി രണ്ടാം വാർഡിലെ ചെറുകപ്പിള്ളി ഇഖ്ബാലിന്റെ തൃക്ക പുളിഞ്ചോട് കവലയിലുള്ള ഒരേക്കർ വരുന്ന തെങ്ങും പുരയിടത്തിലെ പുല്ലിനുമാണ് തീപിടിച്ചു. മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ ബി .എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷഹനാസ് , ഷമീർഖാൻ, നിബിൻ ബോസ്, ഡ്രൈവർമാരായ കെ. കെ. രാജു , റിയാസ്, അനസ് എന്നിവവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. ഹോം ഗാർഡുകളായ ആരോമൽ , ദിവാകരൻ , ടി കെ ടോമി എന്നിവരും പങ്കെടുത്തു.