
മൂവാറ്റുപുഴ: നിർമല കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ഗവേഷണ അഭിരുചി വളർത്തുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. കൊച്ചി സർവകലാശാലയിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രാഫസറും റിസർച്ച് ഗൈഡുമായ ഡോ. എ.കെ. ബിന്ദു ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാല് വർഷ ബിരുദ പ്രാഗ്രാമിൽ ഗവേഷണത്തിന്റെ വർദ്ധിച്ചുവരുന്ന സാദ്ധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു. ഹിന്ദി വിഭാഗം മേധാവി ഡോ. ജൂലിയ ഇമ്മാനുവൽ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ.ജെ. ഇമ്മാനുവൽ, കോളേജ് ബർസാർ ഡോ. ജസ്റ്റിൻ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിച്ചു.