
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു. അസി. മാനേജർ വി.വൈ. തോമസ് അദ്ധ്യക്ഷനായി. കെ.ജി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി. ധന്യ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഫാ. ജിജിൻ ജോൺ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേപ്പ്, സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സജിൽ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും സംഘടിപ്പിച്ചു.