
കൊച്ചി: ഭാരതത്തിന്റെ വികസനമുന്നേറ്റത്തിൽ ഡോക്ടർമാരുടെ പങ്ക് വലുതാണെന്നും സമൂഹത്തിന്റെ മുറിവുകളുണക്കുന്നവരാണ് തങ്ങളെന്ന തിരിച്ചറിവ് അവർക്കുണ്ടാകണമെന്നും തമിഴ്‌നാട് ഗവർണർ ആർ.എൻ രവി പറഞ്ഞു. കൊച്ചി അമൃത സ്‌കൂൾ ഒഫ് മെഡിസിന്റെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 98 എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ, വകുപ്പ് മേധാവികളായ ഡോ. എസ് .അശ്വതി, ഡോ. ശോഭ നായർ, ഡോ. പ്രിൻസി ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.