 
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ വക ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അത്താണി പൂരം ആകർഷകമായി. അത്താണി വീരഹനുമാൻ കോവിലിൽ നിന്നും വാദ്യമേളങ്ങളുടെയും ഫൂഷൻ മ്യൂസിക്കിന്റെയും പൂക്കാവടി, രൂപക്കാവടി, പൂത്താലം എന്നിവയുടെ അകമ്പടിയോടെയാണ് പൂരത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത അത്താണി പൂരത്തിന് ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ കെ.എസ്. സ്വാമിനാഥൻ, ശാഖ പ്രസിഡന്റ് കെ.എൻ. കുഞ്ഞപ്പൻ ഗുരുക്കൾ, ശാഖ സെക്രട്ടറി പി.എസ്. ഷാജി, ക്ഷേത്രം പ്രസിഡന്റ് പി.കെ. സുരേഷ്, സെക്രട്ടറി സി.എ. ശിവദാസ്, ആഘോഷ കമ്മറ്റി കൺവീനർ കെ.എസ്. ശിവൻ, സബ് കമ്മിറ്റി ഭാരവാഹികളായ എം.സി. രാമദാസ്, പി.വി. ദിദേഷ് കുമാർ, പി.വി. അയ്യപ്പദാസ്, എം.കെ. ബിജു, കെ.കെ. മോഹൻ പുണർതം എന്നിവർ നേതൃത്വം നൽകി.