 
ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണം കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി എക്‌സി. അംഗം കെ.എ. രാജേഷ്, വാർഡ് മെമ്പർ സി.കെ. ലിജി, ഗ്രന്ഥശാല സെക്രട്ടറി കെ.പി. ശിവകുമാർ, എം.സി. രാജേഷ് എന്നിവർ പങ്കെടുത്തു. സേവ്യർ പുൽപ്പാട്ട് രചിച്ച പുസ്തകൾ ലൈബ്രറിക്ക് കൈമാറി.