y

തൃപ്പൂണിത്തുറ: പൂത്തോട്ട എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള സ്വാമി ശാശ്വതീകാനന്ദ കോളേജിന്റെയും എസ്.എ.എം കോളേജിന്റെയും എൻ.എസ്.എസ് യൂണിറ്റുകളും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണികൃഷ്‌ണൻ നിർവഹിച്ചു. നടക്കാവ് മൂക്കുങ്കൽ ആന്റണിയുടെ കുടുംബത്തിനായാണ് വീട് നിർമ്മിക്കുന്നത്. വാർഡ് അംഗം അനിൽകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.കെ. അരുൺകാന്ത്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ.മിനി മത്തായി, പ്രൊഫ. കെ.എൻ. ശ്രീകാന്ത്, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. ടി.എസ്. പ്രവീൺ, പ്രൊഫ. സിനി സ്ക്കറിയ തുടങ്ങിയവർ പങ്കെടുത്തു.