
ഫോർട്ട് കൊച്ചി: സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിൽ ബി.സി ടാർ ചെയ്ത റോഡ് വെട്ടി പൊളിച്ച ജല അതോറിറ്റിയുടെ നടപടി നാട്ടുകാരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഫോർട്ട്കൊച്ചി താമരപറമ്പ് ജങ്ഷൻ റോഡ് വെട്ടിപ്പൊളിക്കാൻ ജല അതോറിറ്റി ആരംഭിച്ചപ്പോൾ ഫോർട്ട്കൊച്ചി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി.എഫ്. ജോർജിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. തുടർന്ന് ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറ ജല അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനിയർ സുമയുമായി നടന്ന ചർച്ച ഫലം കണ്ടതോടെ സമരം അവസാനിപ്പിച്ചു.