renish
എൽ.ഡി.വൈ.എഫ് അങ്കമാലി നിയോജക മണ്ഡലം കൺവെൻഷൻ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എൽ.ഡി.വൈ.എഫ് അങ്കമാലി മണ്ഡലം യുവജന കൺവെൻഷൻ സി.എസ്.എ ഓഡിറ്റോറിയത്തിന് സമീപം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. ജസൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിഅംഗം ബിബിൻ വർഗീസ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിഅംഗം രേഖ ശ്രീജേഷ്, സനൽമൂലൻ കുടി, മനോജ് നാൽപ്പാടൻ, സച്ചിൻ കുര്യാക്കോസ്, നികേഷ്‌കുമാർ, റിജോയ് ജോയ്, റോജിസ് എന്നിവർ പ്രസംഗിച്ചു.