കൊച്ചി: തയ്യൽ തൊഴിലാളികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ മേയ് ഒന്നിന് റാലിയും സെമിനാറുകളും നടത്തും. സി.പി.എമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാർക്കും 20 ലോക് സഭാ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർഥികൾക്കും നിവേദനം നൽകും. തുടർന്നും നടപടിയുണ്ടാകുന്നില്ലെങ്കിൽ തൊഴിൽമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ, സെക്രട്ടറി എ .എസ്. കുട്ടപ്പൻ, ട്രഷറർ ഷീല മത്തായി എന്നിവർ അറിയിച്ചു.